ആത്മകഥയെ കുറിച്ച് മനസ്സ് തുറന്ന് ഭാഗ്യലക്ഷ്മി | Oneindia Malayalam
  • 6 years ago
Bhagyalakshmi Opens Up About Biographyർ

സ്വരഭേദങ്ങൾ എന്ന ആത്‌മകഥയെ കുറിച്ചുള്ള അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ച് ഡബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. : അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിവസത്തിലാണ് ഭാഗ്യലക്ഷ്മി തന്‍റെ മനസ്സ് തുറന്നത്. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ ചടങ്ങിന്‍റെ മോഡറേറ്ററായിരുന്നു. സമൂഹം സ്ത്രീകളോട് മോശമായി പെരുമാറുമ്പോള്‍ അതിനെ ചെറുത്തു നിൽക്കാൻ സ്ത്രീകൾക്ക് കഴിയണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ശുദ്ധമലയാളം തനിക്കു പഠിപ്പിച്ചു തന്ന ശ്രീകുമാരൻ തമ്പി സാറിനും ആദ്യ പ്രതിഫലം നൽകിയ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിനും നന്ദി പറയുന്നതായും അവരെ ഈ ഘട്ടത്തില്‍ ഓര്‍മ്മിക്കുന്നതായും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മി ആത്മകഥലെ ചില ഭാഗങ്ങള്‍ അവര്‍ തന്നെ വായിച്ചത് ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി മാറി. സ്വന്തം ആത്മകഥ അതെഴുതിയ ആൾ തന്നെ വായിച്ചു കേൾക്കാൻ ഉള്ള സ്വാഭാഗ്യ൦ പുസ്തക പ്രേമികൾക്ക് സമ്മാനിച്ച് കൊണ്ടാണ് മലയാള സിനിമയുടെ ശബ്‌ദ സൗകുമാര്യം ശ്രീമതി ഭാഗ്യലക്ഷ്മി പുസ്തകമേളാ ചടങ്ങിനെ ധന്യമാക്കിയത് പ്രേക്ഷകര്‍ക്കൊപ്പം ചർച്ചയിലും പങ്കെടുത്ത ശേഷമാണ് ഭാഗ്യലക്ഷ്മി മടങ്ങിയത്.
Recommended