മോഹന്‍ലാലിന്‍റെ കുഞ്ഞാലി മരക്കാര്‍‌, ചിലവ് 200 കോടി! | filmibeat Malayalam

  • 7 years ago
Mohanlal's Kunjali Marakkar; Details Out

കുഞ്ഞാലി മരയ്ക്കാരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുങ്ങുന്നു. മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത് പ്രിയദര്‍ശനാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാരിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സന്തോഷ് ടി. കുരുവിള പറയുന്നു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും അഞ്ചു ഭാഷകളിലായി ചിത്രം ഒരുക്കുമെന്നും കുരുവിള അറിയിച്ചു. മമ്മൂട്ടിയുടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നുകഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രണ്ട് പേരുടേയും ചിത്രങ്ങള്‍ പ്രഖ്യാപിച്ചതുമുതല്‍ ഇരുവരുടെയും ആരാധകരും പോര് തുടങ്ങിയിരുന്നു. കുഞ്ഞാലി മരയ്ക്കാരെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു. കുഞ്ഞാലിമരക്കാരുടെ ജീവിതം ആസ്പദമാക്കി ഞാനും മോഹന്‍ലാലും ചേര്‍ന്ന് ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അത്തരം ഒരു ചരിത്ര സിനിമ ചെയ്യണമെങ്കില്‍ നല്ല ഗവേഷണം ആവശ്യമാണ്.

Recommended