'അമേരിക്കയുമായി ചർച്ചക്ക് പോകുന്നത് ഭ്രാന്ത്' നിലപാടിലുറച്ച് ഇറാൻ | Oneindia Malayalam

  • 7 years ago
In 2013, then US President Barack Obama and Rouhani spoke by telephone, the highest-level contact between the two countries in decades, prompting an outcry from Iranian hardliners. Since then there has been no such communication between Tehran and Washington.
US and Iran officially severed diplomatic ties in 1979.

ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി അനുരഞ്ജന ചർച്ചക്ക് പോകുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. രാജ്യത്തിൻറെ മിസൈല്‍ പദ്ധതി അന്താരാഷ്ട്ര കരാറിൻറെ ലംഘനമല്ല. പ്രതിരോധാവശ്യത്തിനുള്ള മിസൈലുകള്‍ നിർമിക്കുന്നത് ഇറാൻ തുടരുമെന്നും പ്രസിഡൻറ് പറഞ്ഞു. യുഎൻ പ്രമേയത്തിന് വിരുദ്ധമായി ഇറാൻ ഒന്നും ചെയ്യുന്നില്ല. ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ച സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു.

Recommended