സംഘികളുടെ പ്രചരണങ്ങള്‍ക്ക് തിരിച്ചടി, കേരളം മികച്ചതെന്ന് രാഷ്ട്രപതിയും | Oneindia Malayalam

  • 7 years ago
President Ram Nath Kovind calls Kerala power house of Digital India

സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്പതി രാംനാഥ് കോവിന്ദ്. സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദ ലോകത്തിന് തന്നെ മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിക്ക് ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ടെക്‌നോസിറ്റി ശിലാസ്ഥാപനം നിര്‍വഹിച്ച് രാഷ്ട്രപതി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം തുടങ്ങി നിരവധി മേഖലകളില്‍ കേരളംമാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എംപി, സി ദിവാകരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. ടെക്നോസിറ്റിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Recommended