സൌദിയുടെ പുതിയ പദ്ധതി ലോകത്തെ ഞെട്ടിക്കും | Oneindia Malayalam

  • 7 years ago
Saudi Arabia plans to build be a futuristic $500 BILLION 'megacity'


ലോകത്ത് എണ്ണ ഉത്പാദനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് സൌദി അറേബ്യ. പക്ഷേ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും പുരോഗതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിക്ക് ഒന്നാം സ്ഥാനം ഇല്ല. ഇതിനെയെല്ലാം മറികടക്കുക എന്ന ലക്ഷ്യത്തിനൊപ്പം എണ്ണയെ മാത്രം ആശ്രയിച്ചില്ല ഭാവി സമ്പദ് വ്യവസ്ഥ എന്ന് മനസ്സിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വമ്പന്‍ പദ്ധതിയുമായി സൌദി രംഗത്തു വന്നിരിക്കുന്നത്. 500 ബില്യണ്‍ യുഎസ് ഡോളറില്‍ നിക്ഷേപമിറക്കി ശ്രദ്ധാ കേന്ദ്രമാകാന്‍ പോകുന്ന ‘നിയോം” പദ്ധതി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്. മുഴുവന്‍ ഭൂഖണ്ഡങ്ങളിലെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ ഹബ്ബായി ഭാവിയില്‍ നിയോം മാറുമെന്നാണ് പ്രഖ്യാപനം. റോബോട്ടുകള്‍ ആയിരിക്കും നിയോമിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ആയിരിക്കും നിയോമിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ്.വ്യവസായത്തിനും സംസ്‌കാരത്തിനും ഗവേഷണത്തിനും ടൂറിസത്തിനും പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഈ പദ്ധതി.

Recommended