Card Fraud: Man Loses Rs. 87,000 After Swiping At Pune-Mumbai Toll Plaza

  • 7 years ago
ടോള്‍ പ്ലാസയില്‍ തട്ടിപ്പ്


ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയ സെയില്‍സ് മാനേജരുടെ പണം തട്ടി.

പൂനെ- മുംബൈ ദേശീയ പാതയിലെ ടോള്‍ പ്ലാസയില്‍ കാര്‍ഡ‍് നല്‍കിയതിന് ശേഷമാണ് സംഭവം. 230 രൂപ ടോള്‍ അടയ്ക്കാന്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 87000 രൂപ നഷ്ടമായത്. പൂനെയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ദര്‍ശന്‍ പാട്ടീലാണ് തട്ടിപ്പിന്‍റെ ഇര. സെപ്തംബര്‍ ഒമ്പതിനായിരുന്നു സംഭവം.ഖലപൂറിലെ ടോള്‍ പ്ലാസയില്‍ പണമടയ്ക്കുന്നതിനായി നല്‍കിയ കാര്‍ഡില്‍ നിന്ന് 230 രൂപ പോയതിന്‍റെ മെസേജ് വൈകിട്ട് 6.27 ഓടെ മൊബൈലില്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് രാത്രി 8.31 ന് എത്തിയ മൊബൈല്‍ സന്ദേശത്തിലാണ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക ഒറ്റയടിയ്ക്ക് നഷ്ടമായതായി കണ്ടെത്തിയത്.

Recommended