പാകിസ്താന് ഹിന്ദുമന്ത്രി, 20 വര്‍ഷങ്ങള്‍ക്കിടെ ആദ്യം | Oneindia Malayalam

  • 7 years ago
After a span of 20 years, a Hindu Politician, Darshan Lal, is set to take the role of a cabinet minister in Pakistan. The decision was announced on friday as the new Prime Minister Shahaid Khaqan Abbasi formulated his cabinet.

20 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി പാകിസ്താന് ഹിന്ദു മന്ത്രിയെ ലഭിച്ചു. പാകിസ്താനിലെ നാല് പ്രവിശ്യകളുടെ ചുമതലയുള്ള മന്ത്രിയായി ദര്‍ശന്‍ ലാല്‍ അധികാരമേറ്റു. പാനമ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി അയോഗ്യത കല്‍പിച്ചതിനു ശേഷം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വെച്ചിരുന്നു. ഇതിനു ശേഷം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ദര്‍ശന്‍ ലാല്‍ സ്ഥാനമേറ്റെടുത്തത്.
സിന്ധിലെ ഗോഡ്കി ജില്ലയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ദര്‍ശന്‍ ലാല്‍. ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ട സീറ്റിലാണ് മത്സരിച്ചത്. ഇതിനു മുന്‍പ് ഒരു തവണ ദര്‍ശന്‍ ലാല്‍ ദേശീയ അസംബ്ലിയിലെ അംഗമായിട്ടുണ്ട്. അസ്ഹന്‍ ഇഖ്ബാലാണ് ആഭ്യന്തര മന്ത്രി. ഖുറം ദസ്തീഗിര്‍ ഖാന്‍ ആണ് പ്രതിരോധമന്ത്രി.

Recommended