Amnesty Against Saudi Arabia | Oneindia Malayalam

  • 7 years ago
സൗദി അറേബ്യയില്‍ നിരവധി പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും. വിദ്യാര്‍ഥി ഉള്‍പ്പെടെ 14 പേരുടെ വധശിക്ഷയാണ് കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നത്. തലവെട്ടിയാണ് വധശിക്ഷ നടപ്പാക്കുക. ശിക്ഷിക്കപ്പെടുന്നവരില്‍ കൂടുതലും ശിയാക്കളാണ്. 14 പേരുടെ വധശിക്ഷയാണ് ഉടന്‍ നടപ്പാക്കുന്നത്. മറ്റു 15 പേരെ കൂടി വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. ശിക്ഷ നടപ്പാക്കുന്നതോടെ ഈ വര്‍ഷം വധിക്കുന്നവരുടെ എണ്ണം 95 ആകും. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിക്കുമെന്നാണ് കരുതുന്നത്. മുജ്തബ അല്‍ സുവൈക്കത്ത് എന്ന 17 കാരനാണ് വധശിക്ഷ കാത്ത് കഴിയുന്ന വിദ്യാര്‍ഥി. ഈ കുട്ടിക്ക് അമേരിക്കയിലെ വെസ്റ്റേണ്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചിരിക്കെയാണ് അറസ്റ്റ് ചെയ്തത്.

Recommended