Virender Sehwag's Reply To Piers Morgan | Oneindia Malayalam

  • 7 years ago
Former India cricketer Virender Sehwag gave an epic respone to silence eminent British journalist Piers Morgan's dig at him on Twitter.
Morgan took to Twitter to mock the former India opener following Indian women cricket team's defeat in the ICC World Cup final against England at Lord's.

കപ്പിനും ചുണ്ടിനുമിടയില്‍ ലോകകപ്പ് വിജയം കൈവിട്ടെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍മാരെ മുന്‍ കളിക്കാര്‍ വാനോളം പ്രശംസിക്കുകയാണ് ചെയ്തത്. ഫൈനല്‍ തോല്‍വിയില്‍ ഇന്ത്യന്‍ വനിതകള്‍ അഭിമാനമായെന്നും ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കിയെന്നും പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ഫൈനലില്‍ ഭാഗ്യം കടാക്ഷിച്ചില്ലെന്നു കരുതിയാല്‍ മതി. എന്നാല്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പ്രചാരമുണ്ടായിരിക്കുന്നെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരെ സല്യൂട്ട് ചെയ്യുന്നതായും സെവാഗ് പറഞ്ഞു.

Recommended