Court Grants Police Custody For Dileep | Oneindia Malayalam

  • 7 years ago
A court here in Angamaly granted two days police custody of the actor Dileep in the abduction of a popular Malayalam actress. The police suspect that planning was carried out in various locations in Thrissur and Kochi.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് കോടതി ആദ്യം പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്. 11 മണിക്ക് തുറന്നകോടതിയിലായിരിക്കും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

Recommended