BJP Against Mukesh | Oneindia Malayalam

  • 7 years ago
BJP leader M T Ramesh alleged that proper investigation should be done in the actress abduction case. And he also asked the investigation team to investigate the role of Mukesh in this incident.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാതാരങ്ങള്‍ രാജിവെക്കണമെന്ന് ബിജെപി. ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും പൊതുസമൂഹത്തിന്റെ വോട്ട് നേടി ജനപ്രതിനിധികളായവരാണ്. ഇരക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ഇവര്‍ക്ക് ബാധ്യതയുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. മാത്രമല്ല, കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാനെന്നും രമേശ് പറയുന്നു.

Recommended