What's The true Relation Between Dileep And Nadir Shah? | Filmibeat Malayalam

  • 7 years ago
Police have recorded detailed statements of popular Malayalam actor Dileep and his friend and director Nadirshah in the case of abduction and assault of a South Indian actress.

മലയാളസിനിമയില്‍ അസൂയപ്പെടുത്തുന്ന ഒരുപാട് സൗഹൃദങ്ങളുണ്ട്. പറഞ്ഞുവരുന്നത് സ്‌ക്രീനിലെ ബന്ധങ്ങളെക്കുറിച്ചല്ല, സിനിമക്ക് പുറത്തെ സൗഹൃദങ്ങളെക്കുറിച്ചാണ്. മലയാളസിനിമയിലെ മികച്ച സുഹൃദ്ബന്ധങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ആദ്യം ഓര്‍മ വരുന്ന കൂട്ടുകെട്ടാണ് ദിലീപ്-നാദിര്‍ഷയുടേത്. ഇരുവരുടെയും സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സിനിമയിലേക്ക് ഇരുവരും കടന്നുവന്ന വഴികളിലുമുണ്ട് ഏറെ സമാനതകള്‍. മിമിക്രി കലാകാരന്മാരാണ് ഇരുവരും.
നിരവധി ആരോപണങ്ങള്‍ ഈ കൂട്ടുകെട്ടിനെതിരെ ഉയര്‍ന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായ ഇവര്‍ കൊച്ചിയില്‍ സമാന്തരമായി ഒരു ഗൂണ്ടാസംഘത്തെ വളര്‍ത്തുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ നാദിര്‍ഷയും സംശയത്തിന്റെ നിഴലിലാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കേസിലെ മുഖ്യപ്പതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നടത്തിയ വെളിപ്പെടുത്തല്‍ നാദിര്‍ഷയെക്കുറിച്ചാണെന്നും സൂചനകളുണ്ടായിരുന്നു. എന്തായാലും വളര്‍ച്ചയില്‍ മാത്രമല്ല. തകര്‍ച്ചയിലും പരസ്പരം താങ്ങായിട്ടുണ്ട് ഇരുവരും.

Recommended