Mohanlal's Biggest Dream | Filmibeat Malayalam

  • 7 years ago
Mohanlal talks about music and his dreams. He once dreamed to become a great singer like K J Yesudas.


പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ ഗാനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും ഒറിജിനാലിറ്റി അനുഭവപ്പെടാറുണ്ട്. താരത്തിന് വേണ്ടി ഗായകന്‍ പാടി റെക്കോര്‍ഡ് ചെയ്തതാണെന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ഗാനരംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് കഴിയാറുണ്ട്. ഗാനരംഗങ്ങളില്‍ ഇത്രയധികം തിളങ്ങിയ മറ്റൊരു താരത്തെ കണ്ടെത്താന്‍ തന്നെ പ്രയാസമാണ്. എംജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‍ലാലിന്റെ രൂപവും സ്‌ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ക്ക് ശരിക്കുമൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ലഭിക്കാറുള്ളത്. സംഗീത പ്രാധാന്യമുള്ള നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാന്‍, കിഴക്കുണരും പക്ഷി തുടങ്ങിയ ചിത്രങ്ങളിലെ ഗാനരംഗം ഉത്തമോദാഹരണമാണ്. ഏയ് ഓട്ടോ, ചിത്രം, സ്ഫടികം, ഉസ്്താദ്, കണ്ണെഴുതി പൊട്ടും തൊട്ട്, ചതുരംഗം, ബാലേട്ടന്‍, ഭ്രമരം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ഗാനം ആലപിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ഈ ഗാനരംഗങ്ങള്‍. സംഗീതത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.

Recommended